Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Team Was Formed

Kasaragod

ചു​ഴ​ലി​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

ചെ​ങ്ങ​ളാ​യി: ചു​ഴ​ലി മേ​ഖ​ല​യി​ൽ പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു കൊ​ന്ന വ​ന്യ​ജീ​വി പു​ലി​യാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പി​ടി​കൂ​ടാ​നാ​യി കൂ​ട് സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പ​ടി​ഞ്ഞാ​റെ മൂ​ല​യി​ൽ പു​ലി​യെ ക​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ആ​ർ​ആ​ർ​ടി വി​ഭാ​ഗം പ​ട്രോ​ളിം​ഗും ന​ട​ത്തു​ന്നു​ണ്ട്.

അ​തേ സ​മ​യം വ​ന്യ​ജീ​വി​യെ തി​രി​ച്ച​റി​യാ​നാ​യി സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ ഒ​ന്നും പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ത​ളി​പ്പ​റ​ന്പ് റേ​ഞ്ച​ർ സ​നൂ​പ് പ​റ​ഞ്ഞു.

ജൂ​ലൈ 21ന് ​രാ​ത്രി എം.​ടി. വി​നോ​ദി​ന്‍റെ പ​ശു​ക്കി​ടാ​വി​നെ​യാ​യി​രു​ന്നു അ​ജ്ഞാ​ത ജീ​വി ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. 23ന് ​കു​ള​ത്തൂ​രി​ലെ അ​ജ​യ​ൻ എ​ന്ന​യാ​ളും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ല​ക്ഷ്മ​ണ​നും പു​ലി​യെ ക​ണ്ട​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.​പു​ലി ഭീ​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ടാ​പ്പിം​ഗും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​ലി ഭീ​തി കാ​ര​ണം പ്ര​ദേ​ശം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന പ​റ​ഞ്ഞു.

Latest News

Corehub Up